ചക്കിട്ടപ്പാറയില്‍ എസ്റ്റേറ്റ്മുക്ക്-റിസര്‍വോയര്‍ റോഡ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ടിലെ എസ്റ്റേറ്റ്മുക്ക്- റിസര്‍വോയര്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ബിന്ദു വല്‍ത്സന്‍ അധ്യക്ഷയായിരുന്നു. ഇ.എ ജയിംസ്, ജയേഷ് കുമാര്‍, സുബിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പഞ്ചായത്ത് ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചെലവില്‍ ഒരു വര്‍ഷംകൊണ്ടാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.