ചക്കിട്ടപാറ പഞ്ചായത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ശോഭ പട്ടാണിക്കുന്നിനെ സി.പി.എം ആദരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ പുതുതായി തെരഞ്ഞെടുത്ത സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നിനെ സി.പി.എം നരേന്ദ്രദേവ് കോളനി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു,

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്നും സി.ഡി.എസ് ചെയര്‍പേഴ്‌സണായി ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നും സ്വയം തൊഴില്‍ സംരംഭത്തിന്റെ നേതൃത്വം കൊടുത്ത ശോഭയെ ഇന്ത്യാ ഗവണ്‍മന്റ് വിശാഖപട്ടണത്തില്‍ വെച്ച് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

ഇ.കെ.അനീഷ്, ഷീന പുരുഷു, രാജശ്രീ, ടി.കെ.ഗോപാലന്‍, ചന്തു അമ്പലകുന്ന്, കെ.കെ.ബിജു എന്നിവര്‍ സംസാരിച്ചു.