കോൺഗ്രസ്സ് പ്രവർത്തകന് വെട്ടേറ്റു


ചെറുവണ്ണൂർ: അവളയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.

അക്രമത്തിന് പിന്നിൽ സി.പി.ഐ.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ചെറുവണ്ണൂർ പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.