കോവിഡ് വ്യാപനം; പ്രതിരോധം ശക്തമാക്കി മേപ്പയ്യൂർ


മേപ്പയ്യൂർ: കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ മേപ്പയ്യൂർ പഞ്ചായത്തിൽ നടപടിതുടങ്ങി. രാഷ്ട്രീയപ്പാർട്ടി, വ്യാപാരി-വ്യവസായി സംഘടന, ട്രാൻസ്പോർട്ട് തൊഴിലാളികൾ, കുടുബശ്രീ ഭാരവാഹികൾ, തൃതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തയോഗത്തിൽ ഇതുസംബന്ധിച്ച പ്രവർത്തനം അവലോകനം ചെയ്തു. വാർഡ് ആർ.ആർ.ടി. പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനിച്ചു.

മേഖലാതലത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരിയിൽ രാജേഷ്, പി.പി. രാധാകൃഷ്ണൻ, അമൽ ആസാദ്, ഷബീർ ജന്നത്ത്, കെ.എം.എ.അസീസ്, പി.ബാലൻ, എം.കെ.രാമചന്ദ്രൻ, മധു പുഴയരികത്ത്, നാരായണൻ മേലാട്ട്, ഷംസുദീൻ കമ്മന, രാജൻ ഒതായാത്ത്, എസ്ക്വയർ നാരായണൻ, എൻ.പി.ശോഭ, വി.പി.രമ, ഭാസ്കരൻ കൊഴുക്കല്ലൂർ തുടങ്ങിയവർ സംസാരിച്ചു.