കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ സന്നദ്ധ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം.
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരമാവധി ആളുകളുടെ സഹകരണം ആവിശ്യമാണെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം. പ്രാരംഭഘട്ടത്തില്‍ ജില്ലാ കണ്‍ട്രോള്‍റൂമിലെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആളുകളെ ആവശ്യമുണ്ട്. ബോധവത്ക്കരണം മുതല്‍ വ്യത്യസ്തങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും,കോവിഡ് രോഗികളുടെ ശുശ്രൂഷക്കായുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്തിനും അവയുടെ ദൈനംദിന പ്രവര്‍ത്തനത്തിനുമാണ് സന്നദ്ധ സേവകരെ ആവശ്യമുള്ളത്.
‘നമ്മുടെ കോഴിക്കോട്’ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാംസ് ടാബിലെ രജിസ്ട്രേഷന് ഓപ്ഷന് ഉപയോഗപ്പെടുത്തി ഉടനെ എന്റോള്‍ ചെയ്യാം..
ഡൗണ്‍ലോഡ് ചെയ്യൂ:
https://play.google.com/store/apps/details?id=in.nic.mmadekoyikode
വിശദ വിവരങ്ങള്‍ക്ക് വിളിക്കണ്ട നമ്പര്‍ +919847764000