കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 266 പേര്‍ക്ക്, രോഗമുക്തര്‍ 258


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 266 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് വി അറിയിച്ചു. കഴിഞ്ഞ ദിവസമിത് മുന്നൂറിന് മുകളിലായിരുന്നു. സമ്പര്‍ക്കം വഴി 256 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന അഞ്ച് പേര്‍ക്കും മൂന്ന് ആരോഗ്യ പരിചരണ പ്രവര്‍ത്തകയ്ക്കുമാണ് രോഗം ബാധിച്ചത്. 5176 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 258 പേര്‍ കൂടി രോഗമുക്തി നേടി. 5.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 2862 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 287 പേര്‍ ഉള്‍പ്പടെ 14967 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1199830 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4277 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ – 2862

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 53

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 19
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 130

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 2394