കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം; വടകരയിൽ വീട്ടുകാർക്കും പാചകക്കാർക്കുമെതിരെ കേസ്
വടകര: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വടകരയില്‍ പൊലീസ് നടപടി. വീട്ടുകാര്‍, പാചകക്കാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ലോക്ഡൗണില്‍ പരമാവധി ഇരുപത് പേരെയാണ് വിവാഹ ചടങ്ങുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. വീട്ടുകാരനൊപ്പം പാചകക്കാരന് വാടകസ്റ്റോര്‍ ഉടമ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുക്കുക മാത്രമല്ല വാടക സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
എന്നാല്‍ ഗ്രാമീണ മേഖലകളില്‍ പലയിടത്തും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് വിവാഹങ്ങൾ നടത്തുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ചെരങ്ങത്തൂരിലും സമാനമായ സംഭവം നടന്നിരുന്നു. ആയഞ്ചേരി കടമേരിയിലെ ഒരു വീട്ടില്‍ വിവാഹത്തിന് മുന്നോടിയായുള്ള രണ്ടു ദിവസവും കൂടുതല്‍ പേര് ഒത്തു കൂടി.