കോഴിക്കോട്ടുകാരുടെ കടലോര കാഴ്ചകള്‍ക്ക് സൗന്ദര്യമേറുന്നു; കോഴിക്കോട് ബീച്ച് നവീകരണപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്


കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനത്തിലേറെ പൂര്‍ത്തിയായി. ലോക് ഡൗണിന് ശേഷം പുതിയ സംവിധാനങ്ങളുമായി ബീച്ച് തുറക്കാനാണ് തീരുമാനം. കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തികളുടെ അവലോകനയോഗം കഴിഞ്ഞദിവസം സംഘടിപ്പിച്ചിരുന്നു.


നവീകരണ പ്രവര്‍ത്തനം നടന്ന സൗത്ത് ബീച്ച് മുതല്‍ വടക്ക് ഓപ്പണ്‍ സ്റ്റേജില്‍ മുന്‍വശം വരെയുള്ള കടപ്പുറവും ഫുട്പാത്ത് മടങ്ങിയ ഭാഗമാണ് സോളസ് ആഡ് സൊലൂഷന്‍സ് എന്ന സ്വകാര്യ സ്വകാര്യസംരംഭകര്‍ സംരക്ഷിക്കുക. ഇ-ടെന്‍ഡര്‍ വഴിയാണ് ഇവര്‍ക്ക് കരാര്‍ ലഭിച്ചത്. ഇതുവരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആയിരുന്നു ബീച്ചില്‍ ശുചീകരണം നടത്തിയിരുന്നത്. പുതിയ കരാര്‍ മൂന്നു കൊല്ലത്തേക്ക് ആണ് എടുത്തിരിക്കുന്നത്.

ബീച്ചില്‍ പുല്‍ത്തകിടികളും ചെടികളും സ്ഥാപിച്ച് മനോഹരമാക്കാനും തകരാര്‍ സംഭവിച്ച സ്ഥലങ്ങളെല്ലാം നവീകരിക്കാനുമാമ് കരാര്‍.