കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് രേഖകളില്ലാത്ത ഒരുകോടിയോളം വിലവരുന്ന സ്വർണവുമായി താമരശ്ശേരി സ്വദേശി പിടിയിൽ


കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ നിന്ന് 92,55,000 രൂപ വിലവരുന്ന 2.05 കിലോഗ്രാം സ്വർണാഭരണങ്ങളും സ്വർണക്കട്ടികളുമായി ഒരാളെ റെയിൽവേ പോലീസ് പിടികൂടി. താമരശ്ശേരി പരപ്പൻപൊയിൽ ഷംസുദ്ദീൻ (47) ആണ് പിടിയിലായത്.

ബുധനാഴ്ച രാവിലെ ഒമ്പതിന് ചെന്നൈ-മംഗലാപുരം ട്രെയിനിലാണ് ഇയാൾ സ്വർണമെത്തിച്ചത്. സംശയത്തെത്തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാളുടെ പക്കൽ സ്വർണം കൊണ്ടുവരുന്നതിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് റെയിൽവേ പോലീസ് പറഞ്ഞു.