കോഴിക്കോട് പറമ്പില്‍ ബസാറില്‍ തുണിക്കടയ്ക്ക് തീ പിടിച്ചു


കോഴിക്കോട്: മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത തുണിക്കട കത്തി നശിച്ചു. പറമ്പില്‍ ബസാര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. കോണാട്ട് റംസീന മന്‍സില്‍ നിജാസിന്റെ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടം . ഇന്നലെ രാത്രി പന്ത്രണ്ടു മണി വരെ കടയില്‍ ജോലിക്കാരുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഒരു കോടി രൂപക്ക് മുകളില്‍ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു. ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീ പിടിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.