കോഴിക്കോട് നഗരത്തില്‍ ലഹരിയുമായി യുവാവ് പിടിയില്‍


കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരി വേട്ട. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കാനായി കൊണ്ടുവന്ന 4.65 ഗ്രാം എംഡിഎംഎ യുമായി മാങ്കാവ് സ്വദേശി ശഫീഖിനെ (27) നടക്കാവ് പൊലീസ് പിടികൂടി.

നര്‍ക്കോട്ടിക്ക് സെല്‍ എസിപി രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ശക്തമാക്കിയിരിരുന്നു. അരയിടത്തു പാലം അഴകൊടി റോഡ് ജംക്ഷനില്‍ ഇന്നലെ രാത്രി നടക്കാവ് എസ്‌ഐ എസ്.നിയാസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തവെയാണ് ശഫീഖ് പിടിയിലായത്.

കൊവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.