കോഴിക്കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; ഇന്നും രണ്ടായിരം കടന്ന് കോവിഡ് ബാധിതര്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്.

22.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,676 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 11,738 പേരാണ്.

 

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 689
അത്തോളി – 13
ആയഞ്ചേരി – 13
ബാലുശ്ശേരി – 14
ചങ്ങരോത്ത് – 12
ചാത്തമംഗലം – 14
ചെക്ക്യാട് – 22
ചേളന്നൂര്‍ – 25
ചേമഞ്ചേരി – 86
ചെങ്ങോട്ട്കാവ് – 11
ചെറുവണ്ണൂര്‍ – 16
ചോറോട് – 11
എടച്ചേരി – 22
ഏറാമല – 7
ഫറോക്ക് – 59
കടലുണ്ടി- 37
കക്കോടി – 74
കാരശ്ശേരി – 7
കട്ടിപ്പാറ – 12
കായണ്ണ – 6
കിഴക്കോത്ത് – 21
കോടഞ്ചേരി – 11
കൊടുവള്ളി – 22
കൊയിലാണ്ടി – 39
കൂടരഞ്ഞി – 6
കൂത്താളി – 6
കോട്ടൂര്‍ – 8
കുന്ദമംഗലം – 28
കുരുവട്ടൂര്‍ – 35
കുറ്റ്യാടി – 6
മടവൂര്‍ – 8
മണിയൂര്‍ – 17
മാവൂര്‍ – 20
മേപ്പയ്യൂര്‍ – 52
മൂടാടി – 6
മുക്കം – 33
നാദാപുരം – 13
നടുവണ്ണൂര്‍ – 6
നരിപ്പറ്റ – 7
നൊച്ചാട് – 8
ഒളവണ്ണ – 13
ഓമശ്ശേരി – 5
ഒഞ്ചിയം – 11
പനങ്ങാട് – 13
പയ്യോളി – 28
പേരാമ്പ്ര – 37
പെരുമണ്ണ – 9
പെരുവയല്‍ – 42
പുറമേരി – 13
പുതുപ്പാടി – 7
രാമനാട്ടുകര – 12
താമരശ്ശേരി – 19
തിക്കോടി – 44
തിരുവള്ളൂര്‍ – 17
തിരുവമ്പാടി – 9
തുറയൂര്‍ – 24
ഉള്ളിയേരി – 9
ഉണ്ണികുളം – 15
വടകര – 77
വളയം – 23
വാണിമേല്‍ – 5
വേളം – 9
വില്യാപ്പള്ളി – 13