കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 7234 പൊലീസുകാര്‍


കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ക്രമസമാധാനപാലനത്തിനായി ജില്ലയില്‍ പൊലീസ് സേന സജ്ജം. 7234 ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. സിറ്റിയില്‍ 2417 ഉം റൂറലില്‍ 4817 ഉദ്യോഗസ്ഥരുമാണുള്ളത്. റൂറല്‍ പൊലീസ് പരിധിയില്‍ 2435 ബൂത്തുകളാണുള്ളത്. 29 പ്രശ്‌നബാധിത ബൂത്തുകളും 401 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്. ?852 കേന്ദ്രസേനാ ഉദ്യോഗസ്ഥരും 1562 സ്പെഷല്‍ പൊലീസുകാരും ഡ്യൂട്ടിക്കുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ ആന്റി നക്‌സല്‍ ടീമിനെയും വിന്യസിക്കും. അഞ്ച് അസംബ്ലി മണ്ഡലങ്ങളിലുള്ള 1355 പോളിങ് ബൂത്തുകളില്‍ 98 എണ്ണം സെന്‍സിറ്റീവ് ബൂത്തുകളും 14 എണ്ണം ക്രിട്ടിക്കല്‍ ബൂത്തുകളുമാണ്. 232 കേന്ദ്രസേനാ ഉദ്യോഗസ്ഥരെയും 886 സ്പെഷല്‍ പൊലീസുകാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.