കോഴിക്കോട് ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍


കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍. രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ എല്ലാവിധ ഒത്തുകൂടലുകളും കര്‍ശനമായി നിരോധിച്ചതായും കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊയിലാണ്ടിയിലെ ഇരുപത്തിനാലാം വാര്‍ഡാണ് കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്നിവ ക്രമത്തില്‍

ചോറോട്- 2
കിട്ടപ്പാറ-12
കൊയിലാണ്ടി മുനിസിപ്പാലിറ്റി -24
മേപ്പയൂര്‍-12
ഒളവണ്ണ – 2
തിരുവള്ളൂര്‍ – 19

ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്ത്രിക്കാന്‍ കഴിയുന്ന വിനോദസഞ്ചാര മേഖലകളില്‍ ഒരേ സമയം 200 ആളുകളില്‍ കൂടുതല്‍ പാടില്ല.