കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി ജവാന്‍സ് ഓഫ് കാലിക്കറ്റ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ ആളുകളുടെ കൂട്ടായ്മയായ ‘ജവാന്‍സ് ഓഫ് കാലിക്കറ്റ്’ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. കൂട്ടായ്മയിലെ അംഗങ്ങളായ വി.എം.സജീവന്‍, ഇ.അഖില്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന് ഇവ കൈമാറി. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനുള്ള പിപിഇ കിറ്റ്, പള്‍സ് ഓക്സി മീറ്റര്‍, മാസ്‌ക് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളാണ് നല്‍കിയത്.