കോഴിക്കോട് ജില്ലയില്‍ 2095 കോവിഡ് കേസുകള്‍; കൂടുതല്‍ രോഗബാധിതരുള്ള ക്ലസ്റ്ററുകളില്‍ മേപ്പയ്യൂരും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2095 കോവിഡ് കേസുകള്‍. 2192 പേര്‍ രോഗമുക്തരായി. 12840 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 16.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട് കോര്‍പ്പറേഷന്‍, കക്കോടി, മേപ്പയ്യൂര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ക്ലസ്റ്ററുകള്‍.
431 ആക്ടീവ് കോവിഡ് കേസുകളാണ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇപ്പോഴുള്ളത്. ഒമ്പതാം വാര്‍ഡായ കൊഴുക്കല്ലൂരാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 47 രോഗികളാണ് ഇവിടെയുള്ളത്. മരുതേരിപ്പറമ്പില്‍ (വാര്‍ഡ് 13) 39 ഉം നരിക്കുനി (17) 36ഉം കേസുകളുമുണ്ട്.
മറ്റു വാര്‍ഡുകളും രോഗികളുടെ എണ്ണവും:
കീഴരിയൂര്‍ (1)-20
ജനകീയമുക്ക് (2)-30
മേപ്പയ്യൂര്‍ (3)- 14
എടത്തില്‍മുക്ക് (4)- 34
മടത്തുംഭാഗം (5)-15
ചങ്ങരംവള്ളി (6)-31
കായലാട്(7)-25
മേപ്പയ്യൂര്‍ ടൗണ്‍ (8)-24
ചാവട്ട് (10)-19
നിടുംപൊയില്‍ (11)-25
നരക്കോട് (12)-13
മഞ്ഞക്കുളം (14)-16
പാവട്ടുകണ്ടിമുക്ക് (15)-26
വിളയാട്ടൂര്‍ (16)-11