കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിശോധന ശക്തമാക്കി


കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കണക്ക് വര്‍ധിച്ചതോടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പൊതു ഇടങ്ങളില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളിലാണ് പരിശോധന. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കുന്നതിനൊപ്പം വാക്‌സിന്‍ സ്വീകരിക്കണമെന്ന അറിയിപ്പും നല്‍കുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ക്ക് നോട്ടീസും നല്‍കും. സാനിറ്റൈസര്‍ ഉപയോഗം മറന്നു പോയവരെ വീണ്ടും ഓര്‍മപ്പെടുത്തി.

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 35 പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.