കോഴിക്കോട് ചരക്ക് വാനില്‍ കണ്ടെയിനര്‍ ലോറിയിടിച്ച് വാന്‍ ഡ്രൈവറായ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: പുതിയങ്ങാടി അത്താണിക്കലിന് സമീപമുണ്ടായ വാഹനപകടത്തില്‍ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി ഏരിപറമ്പില്‍ ഇസ്മായിലിന്റെ മകന് ഹാഷിമാണ് (25) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. ഹാഷിം ഓടിച്ച മിനിലോറി എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ഹാഷിമിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. പയ്യോളിയില്‍ പുതുതായി തുടങ്ങിയ ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍ കടയിലേക്കു ഫ്രൂട്ട്സ് എടുക്കാനായി ഹാഷിം തനിച്ച് കോഴിക്കോട് മാര്‍ക്കറ്റില്‍ പോകവേയാണ് അപകടത്തില്‍പെട്ടത്.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ് : സുല്‍ഫത്ത്, സഹോദരങ്ങള്‍ : നിഹാല്‍, ആയിഷ.