കോഴിക്കോട് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; കുട്ടികളെയും, മുതിര്‍ന്ന പൗരന്മാരെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ . എല്ലാ കടകളും അവയുടെ വലിപ്പത്തിനനുസരിച്ച് സാമൂഹ്യ അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കുവാൻ പാടുള്ളൂ കൂടാതെ സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനായി മാർക്കിംഗ് നടത്തേണ്ടതും തിരക്ക് നിയന്ത്രിക്കുന്നതിനായി ടോക്കൺ സംവിധാനവും ഏർപ്പെടുത്തേണ്ടതാണ് .
എല്ലാ കടകളും അവയുടെ വലിപ്പത്തിനനുസരിച്ച് സാമൂഹ്യ അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കുവാൻ പാടുള്ളൂ. കടകളിൽ ആളുകൾ കൂട്ടമായി എത്തുന്ന വേളയിൽ പരിമിതമായ ആളുകളെ പ്രവേശിപ്പിച്ചിശേഷം ഷട്ടർ പകുതി താഴ്ത്തി വെക്കേണ്ടതും ഉള്ളിലുള്ള ആളുകൾ പുറത്തിറങ്ങുന്ന മുറയ്ക്ക് മാത്രമേ അടുത്തയാളുകളെ പ്രവേശിപ്പിക്കുവാനും പാടുള്ളു. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ .
പത്തുവയസ്സിന് താഴെയുള്ള കുട്ടികളും മുതിർന്ന പൗരൻമാരും പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കേണ്ടതും കുട്ടികളെയും മുതർന്ന പൗരൻമാരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും ജില്ലയിലെ എല്ലാ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണ്.
കോഴിക്കോട് സിറ്റിയില്‍ ഇന്നലെ മാത്രം മാസ്ക് ധരിക്കാത്തതിന് 960 കേസുകളും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് 646 കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതും കൂടാതെ കോഴിക്കോട് സിറ്റി ലിമിറ്റിൽ അനാവശ്യ യാത്ര നടത്തിയ 257 വാഹനങ്ങളും പിടിച്ചെടുത്തിട്ടുള്ളതുമാണ്. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 11562 ആളുകളെ താക്കീത് ചെയ്തിട്ടുള്ളതുമാണ്. കോഴിക്കോട് സിറ്റിയില്ഴ മൊത്തമായി സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 52 കടകൾ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പത്തു വയസ്സിൽ താഴെ ഉള്ള കുട്ടികളുമായി വന്നിട്ടുള്ള 15 രക്ഷിതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്തു വയസ്സിന് താഴെയുള്ള കുട്ടികളും മുതിർന്ന പൗരൻമാരും പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കേണ്ടതും കുട്ടികളെയും മുതർന്ന പൗരൻമാരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും ജില്ലയിലെ എല്ലാ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണ്.