കോഴിക്കോട് എൻഐടി യിൽ മാംസാഹാരം നിരോധിക്കാൻ നീക്കം
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കോഴിക്കോട് കാമ്പസിൽ മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കം. ഇതിന്റെ ആദ്യപടിയായി എൻ.ഐ.ടിയിൽ ക്ലാസുകൾ തുടങ്ങിയാൽ ഇനി മുതൽ ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കും.
ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിന്റെ പേരു പറഞ്ഞാണ് പുതിയ പരിഷ്കരണം അവതരിപ്പിക്കുന്നത്. ഹരിത ചൊവ്വ എന്നാണ് ദിനാചരണത്തിന്റെ പേര്.
കോഴിക്കോട് എൻഐടി യിലും, ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനിയും (ബിറ്റ്സ് പിലാനി) ഇത് സംബന്ധിച്ച് ധാരണയായി. വെഗാൻ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ സംരംഭത്തിന്റെ ഭാഗമാണിത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഹരിത ചൊവ്വ. മുട്ടയും മാംസവും കഴിച്ചില്ലെങ്കിൽ ഭക്ഷ്യധിഷ്ടിത കാർബൺ ഗണ്യമായി കുറയുമെന്നാണ് അവകാശവാദം.