കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃഷ്ണന്‍ വൈദ്യരുടെ നിര്യാണത്തില്‍ കീഴരിയൂര്‍ സെന്റര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചിച്ചു


പേരാമ്പ്ര: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൂവം മുറിച്ചതില്‍ കൃഷ്ണന്‍ വൈദ്യരുടെ നിര്യാണത്തില്‍ കീഴരിയൂര്‍ സെന്റര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ഇ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സര്‍വകക്ഷി അനുശോചന യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ സംസാരിക്കുന്നു

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് കീഴരിയൂര്‍ ,കെ .സി .രാജന്‍, കെ.പി വേണുഗോപാല്‍, ഇടത്തില്‍ ശിവന്‍, കെ.നൗഷാദ് ,ഇ ടി ബാലന്‍ ,ശബരിനാഥ്, കെ.എം സുരേഷ് ബാബു.സവിത എന്‍.എം ഇ.എം മനോജ്, എം എം രമേശന്‍, പാറക്കീല്‍ അശോകന്‍, വി.വി.ചന്തപ്പന്‍, എന്‍.ടി ശിവാനന്ദന്‍, ആദര്‍ശ് അശോക് പ്രസംഗിച്ചു.