കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന പൊലീസ് പരിശോധന
തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നത് കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിച്ച് കേരളം. ഇന്ന് മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇന്നലെ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ ക്വാറന്റൈന് കര്‍ശനമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവര്ക്കും കൊവിഡ് പരിശോധന നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷന് വര്‍ദ്ധിപ്പിക്കും.
വാക്സിനേഷനായി സന്നദ്ധ സംഘടനകളേയും തദ്ദേശ സ്ഥാപനങ്ങളേയും പങ്കാളികളാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.