കൊവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ദേശം ലംഘിക്കരുത്


കോഴിക്കോട്: തെരഞ്ഞെടുപ്പു കാലത്ത് ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് യോഗങ്ങള്‍, പ്രചാരണ പരിപാടികള്‍, വിവാഹങ്ങള്‍ ഉള്‍പ്പെടെ മറ്റു പൊതുപരിപാടികളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സെക്ടര്‍ മജിസ്‌റ്റ്രേുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പൊതുപരിപാടികള്‍, വിവാഹങ്ങള്‍ എന്നിവ സംബന്ധിച്ച് സെക്രട്ടറിമാര്‍ ബന്ധപ്പെട്ട സെക്ടര്‍ മജിസ്‌ട്രേറ്റിന് വിവരങ്ങള്‍ കൈമാറണം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങള്‍ കൂടിയുള്ള സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ ജോലി തടസ്സപ്പെടുത്തുകയോ ആവശ്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കളക്ടര്‍ നേരിട്ട് നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.