കൊവിഡ് വ്യാപനം: കൊയിലാണ്ടി കടുത്ത നിയന്ത്രണത്തിലേക്ക്


കൊയിലാണ്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊയിലാണ്ടിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വാക്‌സിനേഷന്‍ പൂര്‍ണ്ണതയിലെത്തിക്കാനും തീരുമാനം. ഇന്ന് ചേര്‍ന്ന നഗരസഭ തല RRT യോഗത്തിലാണ് തീരുമാനം. വാര്‍ഡ് തല RRT യോഗങ്ങള്‍ 3 ദിവസത്തിനകം പൂര്‍ത്തിയാക്കും.

സാമൂഹിക അകലം പാലിക്കുന്നതിന് മുനിസിപ്പല്‍ തല നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനം സജീവമാക്കും. ഏപ്രില്‍ 21 മുതല്‍ 24 വരെ ടൗണ്‍ ഹാളില്‍ വച്ചും തുടര്‍ന്ന് പ്രാദേശികമായും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സന്‍ കെ.പി.സുധ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധികളായി ഡോ: പ്രമോദ് കുമാര്‍ പി.പി, ഡോ.സുരേഷ് ടി, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.പ്രതിഭ, തിരുവങ്ങൂര്‍,അരിക്കുളം മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍, ഫയര്‍ ഓഫീസര്‍, പോലീസ് ഓഫീസര്‍, തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ വൈസ്. ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ സ്വാഗതവും, മുന്‍സിപ്പല്‍ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു