കൊവിഡ് വാക്സിന് ‘കൊവിഷീല്‍ഡ്’ ഇന്ന് ജില്ലയിലെത്തും
കോഴിക്കോട്: കൊവിഡ് വാക്സിന് ഇന്ന് ജില്ലയില്‍ എത്തും. കരിപ്പൂര്‍ വിമാനതാവളത്തില്‍ വൈകീട്ടെത്തുന്ന വാക്സിന് ബോക്സുകള്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ വാഹനത്തില്‍ മലാപ്പറമ്പിലെ വാക്സിന് സെന്ററില്‍ എത്തിക്കും. അടുത്ത രണ്ടുദിവസത്തിനകം വിതരണത്തിനായി 11 കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
കൊയിലാണ്ടി, പോരാമ്പ്ര താലുക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ജനവരി 16 മുതല്‍ വാക്സിന് വിതരണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുക. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 34,055 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദിവസം 100 പേര്‍ക്കാണ് ഒരു കേന്ദ്രത്തില്‍ വാക്സിനേഷന് നല്‍കുക. ഓരോയിടത്തും കാത്തിരുപ്പ് മുറി, വാക്സിനേഷന് മുറി, നിരീക്ഷണമുറി എന്നിവ പ്രത്യേകം ക്രമീകരിക്കും. വാക്സിന് സ്വീകരിച്ച് അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയണം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക