കൊല്ലം അനന്തപുരം ആറാട്ടുമഹോത്സവം സമാപിച്ചു


കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രം ആറാട്ടുമഹോത്സവം സമാപിച്ചു.
കൊല്ലം ചിറയിൽ നടന്ന കുളിച്ചാറാട്ടോടെയാണ് ഈ വർഷത്തെ ഉത്സവ സമാപനചടങ്ങുകൾ നടന്നത്. തന്ത്രി മേപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

ബുധനാഴ്ച രാത്രി അനന്തപുരേശന്റെ തിടമ്പ് പുറത്തെഴുന്നള്ളിച്ച് കൊല്ലം ചിറയിലെ ആറാട്ടുകടവിൽ കുളിച്ചാറാട്ട് നടത്തി. തുടർന്ന് കലാമണ്ഡലം ശിവദാസ്, സരുൺ മാധവ്, കലാമണ്ഡലം അനന്തപുരം ഹരികൃഷ്ണൻ എന്നിവരുടെ മേളപ്രമാണത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ പ്രവേശിച്ച് കൊടിയിറക്കിയതോടെ ഉത്സവം സമാപിച്ചു