കൊയിലാണ്ടിയ്ക്ക് കരുതലായി വെളുത്താണിക്കൂട്ടം


കൊയിലാണ്ടി: കോവിഡ്കാലത്ത് കൈത്താങ്ങായി വെളുത്താണിക്കൂട്ടം എന്ന സംഘടന. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും കൊയിലാണ്ടിയിലെ മുഴുവന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും, 39, 40, 41, വാര്‍ഡുകളിലെ ആശവര്‍ക്കേഴ്‌സിനുമാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്.ഐ സുലൈമാൻ ഭക്ഷണ കിറ്റ് ഏറ്റുവാങ്ങി.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊയിലാണ്ടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനയാണ് വെളുത്താണിക്കൂട്ടം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിമീറ്ററുകള്‍, മാസ്ക്, പാല്‍, ഭക്ഷണക്കിറ്റ് തുടങ്ങിയ നിരവധി സഹായപ്രവര്‍ത്തനങ്ങളാണ് സംഘടന ഏറ്റെടുത്ത് നടത്തിയത്. പ്രളയം, നിപ്പ തുടങ്ങിയ പ്രശ്‌നങ്ങൾ കേരളത്തെ ശ്വാസം മുട്ടിച്ചപ്പോളും കരുതലായി ഈ സംഘടന ഉണ്ടായിരുന്നു. ഷെഫീക് വിവി യാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് അഫ്‌സല്‍ വിവി. ഫാസില്‍ സാഫാത്താണ് സെക്രട്ടറി. യൂസഫാണ് ട്രഷറര്‍.