കൊയിലാണ്ടിയിൽ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി മേഖലയില്‍ പോലീസ് റൂട്ട്മര്ച്ച് നടത്തി. റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരം കാവുംവട്ടം, കീഴരിയൂര്‍, വിയ്യൂര്‍, പുളിയഞ്ചേരി, മാടാക്കര, കവലാട് എന്നിവിടങ്ങളിലണ് റൂട്ട് മാര്‍ച്ച് നടത്തിയത്.
എസ്ഐ ഷിജു, അഡീഷണല്‍ എസ്ഐമാരായ മുരളീധരന്, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റൂട്ടമാര്ച്ചില് ബിഎസ്എഫ് ജവാന്മാര്, പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
