കൊയിലാണ്ടിയിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല; പ്രതിഷേധ സമരവുമായി യുഡിഎഫ്


കൊയിലാണ്ടി: നഗരസഭയിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് കൗൺസിലർമാർ സമരത്തിലേക്ക്. മാസങ്ങളായി കണ്ണടച്ച് ഇരിക്കുകയാണ് തെരുവുവിളക്കുകൾ. വിവിധ കമ്പനികളുടെ തെരുവ് വിളക്കുകളാണ് നഗരസഭയ്ക്ക് ഉള്ളത്.

തെരുവുവിളക്കുകൾ റിപ്പയർ ചെയ്യാൻ കോൺട്രാക്ട് അടിസ്ഥാനത്തിൽ കരാർ കൊടുക്കുകയാണ് പതിവ്. ചില കമ്പനിയുടെത് കാലാവധി കഴിഞ്ഞിട്ടും എ.എം.സി വെക്കാത്തത് കാരണമാണ് തെരുവുവിളക്കുകൾ നന്നാക്കാൻ സാധിക്കാത്തത്.

നഗരസഭ കൗൺസിലിൽ നിരവധിതവണ ഈ കാര്യം കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് കൗൺസിലർമാർ ചൊവ്വാഴ്ച നഗരസഭക്ക് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് കേടായ ലൈറ്റുകൾ റിപ്പയർ ചെയ്തില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് കൗൺസിൽ പാർട്ടി നേതാക്കൾ അറിയിച്ചു