കൊയിലാണ്ടിയിൽ കോൺഗ്രസ്സിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു


പയ്യോളി: പയ്യോളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു. മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോട്ടക്കൽ കയർ സൊസൈറ്റി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന ടി.ഉമാനാഥ് ആണ് കോൺഗ്രസ് വിട്ടത്.

കെ.ദാസൻ എംഎൽഎ ചെങ്കൊടിനൽകി അദ്ദേഹത്തെ സിപിഐ(എം) ലേക്ക് സ്വീകരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കാനത്തിൽ ജമീലയുടെ വമ്പിച്ച വിജയത്തിനുവേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന് ഉമാനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്സ് തിക്കോടി മണ്ഡലം പ്രസിഡണ്ട് എം.കെ.സുർജിത്തും. കോൺഗ്രസ് തിക്കോടി മണ്ഡലം കമ്മറ്റി അംഗം എം.കെ.രവീന്ദ്രനും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎം ന് ഒപ്പം ചേർന്നിരുന്നു.

അഡ്വ. പിഎം സുരേഷ് ബാബുവിനു പിറകെ മതനിരപേക്ഷവാദികളായ നിരവധി നേതാക്കളാണ് ജില്ലയിൽ കൊണ്ഗ്രെസ്സ് രാഷ്ട്രീയം ഉപേക്ഷിച്ച് കൊണ്ട് ഇടതുപക്ഷത്തേക്ക് വന്നു കൊണ്ടിരിക്കുന്നതെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു.