കൊയിലാണ്ടിയിൽ കാല്‍നടയാത്രക്കാരിയെ വാഹനം ഇടിച്ചിട്ടു ആശുപത്രിയില്‍ നിന്ന് കടന്ന് കളഞ്ഞയാളെ തിരിച്ചറിഞ്ഞു
കൊയിലാണ്ടി: ശോഭിക ടെക്സ്റ്റെയില്സിന് സമീപം കാല്‍നട യാത്രക്കാരിയെ വാഹനം ഇടിച്ചിട്ടു ആശുപത്രിയില്‍ നിന്ന് കടന്ന് കളഞ്ഞയാളെ തിരിച്ചറിഞ്ഞു. മൂടാടി സ്വദേശി ഷംഷീറാണ് (33 വയസ്സ്)
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭവാനിയെ ആശുപത്രിയിലാക്കി കടന്നു കളഞ്ഞത്.
അപകടത്തിനിടയാക്കിയ വാഹനമോടിച്ച ആളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ ദേശീയ പാതയോരത്തെ നിരവധി കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. സിസിടിവിയില്‍ നിന്നും ലഭിച്ച ഷംഷീറിന്റെ ചിത്രമാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് സഹായകമായത്. ഉച്ച സമയത്തു നടന്ന അപകടമായിട്ട് പോലും ആരും വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല. തെളിയിക്കപ്പെടാത്ത കേസുകളിലേക്കു നീങ്ങുന്നതിനിടയിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്.
റോഡ് ക്രോസ്സ് ചെയ്യവേ ടു വീലര്‍ വാഹനം ഭവാനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണു തലയ്ക്കു ഗുരുതര പരിക്ക് പറ്റിയ ഭവാനിയമ്മയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത് ഷംഷീറായിരുന്നു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഭവാനിയമ്മയെ ആംബുലന്‍സില്‍ കൊണ്ട് പോയതിനു ശേഷം വാഹനമോടിച്ചയാളെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് ഷംഷീറാണെന്ന് തിരിച്ചറിഞ്ഞത്.
ഒരു വര്‍ഷം മുന്‍പ് പാലക്കുളത്തു വെച്ച് കാല്നടയാത്രക്കാരന് വാഹനം ഇടിച്ചു തെറിപ്പിച്ചു മരണപ്പെട്ട കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ ബിജു വാണിയംകുളം ,സുനില്‍ .സ, ബൈജു ,ഷൈബു എന്നിവരടങ്ങിയ സംഘമാണ് ആളെ കണ്ടെത്തിയത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക