കൊയിലാണ്ടിയില്‍ സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു


കൊയിലാണ്ടി: കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന സൗജന്യ കലാപരിശീലന പദ്ധതി കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ നടന്നുവരുന്നു.

തെയ്യം ചെണ്ട, നാടകം, ശാസ്ത്രീയ സംഗീതം, മാപ്പിള കലകള്‍ എന്നീ കലാവിഭാഗങ്ങളില്‍ പരിശീലനം നേടാന്‍ താല്‍പര്യമുള്ള പത്തു വയസ്സിനു മുകളില്‍ പ്രായപരിധിയില്ലാതെ, കൊയിലാണ്ടി നഗരസഭ പരിധിയിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
2021 മെയ് 15 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ബന്ധപെടേണ്ട നമ്പര്‍: 8592997896, 9895049513, 8891634439, 7907889463, 9645926737