കൊയിലാണ്ടിയില്‍ റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്തു


കൊയിലാണ്ടി: എസ്‌വൈഎസ് ഹില്‍ ബസാര്‍ യൂണിറ്റ് സാന്ത്വനം കമ്മിറ്റിയുടെ കീഴില്‍ മഹല്ലിലെ നിര്‍ദ്ധരരായ വീടുകളില്‍ ആയിരം രൂപയുടെ 140 കിറ്റുകള്‍ വിതരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കൊയിലാണ്ടി സോണ്‍ സെക്രട്ടറി ഇസ്മായില്‍ മുസ്ലിയാര്‍ മൂടാടി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പി എം മുനീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി ഹാഷിം ഹാജി ഹില്‍ ബസാര്‍ സാര്‍, എസ്‌വൈഎസ് സര്‍ക്കിള്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ റഫ, സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി എം ലത്തീഫ് മാസ്റ്റര്‍, അഫ്‌സല്‍ തടത്തില്‍, മജീദ് യുകെ, അസീസ് വികെ, അന്‍സാര്‍ എ പി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു