കൊയിലാണ്ടിയില്‍ മാതൃക റസിഡന്റ്‌സ് അസോസിയേഷന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മാതൃക റസിഡന്റ്‌സിന്റെ പരിധിയിലുള്ള മുഴുവന്‍ വീട്ടുകാര്‍ക്കും പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭയിലെ 33 വാര്‍ഡില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കര്‍ശന നിയന്ത്രണം പ്രദേശത്ത് നടപ്പാക്കിയതിലൂടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പ്രയാസപ്പെടുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ഭക്ഷ്യകിറ്റ് തയ്യാറാക്കിയതും വിതരണം ചെയ്തതും.

കഴിഞ്ഞ ലോക് ഡൗണ്‍ കാലത്തും ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാതൃത റെസിഡന്റ്‌സ് അസോസിയേഷന്‍ നേതൃത്വം നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി എസ്.കെ.റിയേഷ് ബാബു, ടി.എം.രവി, നിഥിന്‍ കാരയില്‍, സുജിത്ത് വിപി, മനോജ് സിപി, ട്രഷറര്‍ ബാബുരാജ് കാരയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം പൂര്‍ത്തിയാക്കിയത്.