കൊയിലാണ്ടിയില്‍ പതിമൂന്നു പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: പതിമൂന്ന് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 403 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 395 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 299 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1174 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19206 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 351792 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ശതമാനം.

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 117
മൂടാടി – 16
ഒഞ്ചിയം – 14
കൊയിലാണ്ടി – 13
അത്തോളി – 5
ചേളൂര്‍ – 7
ചേമഞ്ചേരി – 7
ചെങ്ങോട്ടുകാവ് – 7
ഏറാമല – 6
കൊടുവളളി – 5
കോട്ടൂര്‍ – 5
കുന്ദമംഗലം – 6
മണിയൂര്‍ – 5
പയ്യോളി – 8
പുറമേരി – 5
പുതുപ്പാടി – 12
രാമനാട്ടുകര – 19
തിക്കോടി – 10
തിരുവളളൂര്‍ – 8
ഉളളിയേരി – 6
ഉണ്ണികുളം – 5
വടകര – 14

 

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4220
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 122
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -36