കൊയിലാണ്ടിയില്‍ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കണം : കെജിഒഎ


കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ 32-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി സുധാകരന്‍, ജില്ലാ ജോയന്‍ സെക്രട്ടറി കെ.ശശികുമാര്‍, ഏരിയ പ്രസിഡണ്ട് എന്‍.പ്രദീപന്‍, സെക്രട്ടറി എം.പി സുനില്‍കുമാര്‍, ഷിജുഎല്‍.എന്‍, എന്നിവര്‍ സംസാരിച്ചു.

ഡോ.ഷിനോജ് എം, ബിജേഷ്.എന്‍, ശിവദാസന്‍.കെ, എന്നിവര്‍ ഉള്ളിയേരി, കൊയിലാണ്ടി, ബാലുശേരി യൂണിറ്റുകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.ശിവദാസന്‍ എസ്ടിഒ ബാലുശേരി പ്രസിഡണ്ടായും എന്‍.ബിജേഷ് ജി.എസ്.ടി. ഓഫിസ് കൊയിലാണ്ടി സെക്രട്ടറിയായും, കെ.ടി.സുരേഷ് മാസ്റ്ററെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

കൊയിലാണ്ടി കേന്ദ്രീകരിച്ച് ജീവനക്കാര്‍ക്ക് കോര്‍ട്ടേഴ്‌സ് നിര്‍മ്മിക്കണമെന്നും കൊയിലാണ്ടിയിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരം കാണണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുക്കുന്നതിനും കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തത്തില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്നും തീരുമാനം.