കൊയിലാണ്ടിയിൽ 27 വയസ്സുകാരി കോവിഡ് ബാധിച്ച് മരിച്ചു; യാത്രയായത് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മ
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കോവിഡ് ബാധിച്ച് യുവതി മരിച്ചു. പള്ളിക്കരചിങ്ങപുരം മോച്ചേരി അര്‍ച്ചന ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഷിബിനാണ് ഭര്‍ത്താവ്. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ അമ്മയാണ് അര്‍ച്ചന.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയത്. രാത്രി പനി വന്നതിനെ തുടര്‍ന്ന് മേലടി ആശുപത്രിയില്‍ കാണിക്കുകയും തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധനയില്‍ കോവിഡ് പോസറ്റീവ് ആയിരുന്നു. രവീന്ദ്രന്റെയും ബീനയുടെയും മകളാണ്. സഹോദരി ആതിര. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വീട്ട് വളപ്പില്‍ നടത്തി.