കൊയിലാണ്ടിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കോവിഡ് ബാധിച്ച് നാലുപേര്‍ മരിച്ചു. കോയിംപറമ്പത്ത് ഹരിനാരായണന്‍, കുട്ടത്തുകുന്നുമ്മല്‍ ജാനകി, താഴെക്കുനി നാരായണി, രാഘവന്‍ നായര്‍ എന്നിവരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരണപ്പെട്ടത്. കോവിഡ് മരണനിരക്ക് ഉയരുന്ന സാഹചര്യം നഗരസഭ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. പൊതുജനങ്ങള്‍ അതീവ ജാഗ്രതയോടെ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. കൊയിലാണ്ടിയില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവര്‍
*പെരുവട്ടൂർ അമൃത സ്‌കൂളിന് സമീപം അരുൺ നിവാസിൽ, കോയിംപറമ്പത്ത് ഹരിനാരായണൻ (59) അന്തരിച്ചു. കൊയിലാണ്ടിയിൽ ടാക്‌സി ഡ്രൈവറായിരുന്നു. കോവിഡ് ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. *കൊയിലാണ്ടി കൊല്ലം കുട്ടത്തുകുന്നുമ്മൽ ജാനകി (76) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ് പരേതനായ ശിവാനന്ദൻ. മക്കൾ: ദേവി, ശേഖരൻ, മോളി, അജിത, രതീഷ്, രാജേഷ്. മരുമക്കൾ: ഹരിദാസൻ, പ്രദീപൻ, ജയൻ, സുകന്യ, രമ്യ, ഷിജി കല. *കൊയിലാണ്ടി പുളിയഞ്ചേരിയിൽ തേവർ താഴെക്കുനി നാരായണി (85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: ലക്ഷ്മി, സരോജിനി, വൽസരാജ് (മീഞ്ചന്ത ആർട്‌സ് കോളേജ് ഓഫീസ് അസിസ്റ്റന്റ്). മരുമക്കൾ: മുകുന്ദൻ (നെല്ല്യാടി), രവി (കന്നൂര്), ജെസി. *കൊയിലാണ്ടി നടേരി ആഴാവിൽ ക്ഷേത്രത്തിന് സമീപം മാണിക്കോത്ത് മീത്തൽ രാഘവൻ നായർ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: നാരായണി.മക്കൾ: ജ്യോതി, ബിന്ദു, രാജേഷ്. മരുമക്കൾ: അനിൽകുമാർ (പെരുവട്ടൂർ), മണി (പൂക്കാട്).