കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല മുന്നില്‍



കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്.

*എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 7992 മുന്നില്‍.
*കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍.
*3835 വോട്ടിനാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ലീഡ് ചെയ്യുന്നത്.
*വടകരയില്‍ യുഡിഎഫ് മുന്നില്‍. കെകെ രമ 7014 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
*കോഴിക്കോട് സൗത്തില്‍ എല്‍ ഡി എഫ് മുന്നില്‍. 7690 ന് അഹമ്മദ് ദേവര്‍കോവിലാണ് ലീഡ് ചെയ്യുന്നത്.