കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് വിജയാഹ്ലാദത്തിന് മാറ്റി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി


കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയം ആഘോഷക്കാനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിലേക് കൈമാറി സി.കെ.രാഘവന്‍ മാതൃകയായി. എല്‍.ഡി.എഫിന് തുടര്‍ ഭരണം കിട്ടിയാലും കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല വിജയിച്ചാലും ബിരിയാണി വിതരണം ചെയ്യാന്‍ കരുതി വച്ച ഇരുപത്തിയഞ്ചായിരം രൂപയാണ് മുചുകുന്ന് എ.കെ.ജി. മന്ദിരത്തില്‍ വച്ച് കൈമാറിയത്. തുക സി.കെ.ശ്രീകുമാര്‍ ലോക്കല്‍ കമ്മിറ്റിയംഗം അനൂപ് എന്നിവര്‍ ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മാനിച്ച് വിജയാഹ്‌ളാദം മാറ്റി വെക്കുകയാണുണ്ടായത്.