കൊയിലാണ്ടിയില്‍ ഇരട്ടവോട്ട്, പരാതി നല്‍കി എല്‍ഡിഎഫ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കോൺഗ്രസ് ഇരട്ട വോട്ട് ചേർത്തതായി എൽഡിഎഫ് ആരോപണം. കോണ്‍ഗ്രസ് നേതാവും നഗരസഭാ പതിനേഴാം വാര്‍ഡ് കൗണ്‍സിലറുമായ രജീഷ് വെങ്ങളത്തുകണ്ടിക്ക് ഒരു ബൂത്തില്‍ ഡബിള്‍ ബോട്ട് കണ്ടെത്തി. ബൂത്ത് 122-ല്‍ ക്രമനമ്പര്‍ 802 ലും 856 ലും രജീഷിന്റെ പേരാണ് ഉള്ളത്. ക്രമനമ്പര്‍ 802 ഐഡി കാര്‍ഡ് നമ്പര്‍ FVT 157548 എന്നാണ്. എന്നാല്‍ ക്രമനമ്പര്‍ 856 ഐഡി കാര്‍ഡ് നമ്പര്‍ Ro BO 509331 എന്നാണുള്ളത്. രണ്ട് വോട്ടും രണ്ട് ഐഡി കാര്‍ഡ് ഇയാള്‍ക്ക് ഉണ്ടെന്നാണ് വോട്ടര്‍പട്ടികയിലെ രേഖയില്‍ കാണുന്നത്.

വിയ്യൂരിലും ഇരട്ട വോട്ട് വിഷയത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കി. കൊയിലാണ്ടി മണ്ഡലം 79 ആം നമ്പര്‍ ബൂത്തിലെ 302 ആം നമ്പര്‍ വോട്ടര്‍ വിവാഹ ശേഷം പേരാമ്പ്ര മണ്ഡലത്തിലാണ് താമസം. അവിടെ 168 ആം നമ്പര്‍ ബൂത്തില്‍ 1128 ആം നമ്പര്‍ വോട്ടായി ഇവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ട്. കൊയിലാണ്ടി മണ്ഡലത്തിലെ പട്ടികയില്‍ നിന്ന് വോട്ട് ഒഴിവാക്കിയിട്ടുമില്ല.

ഇരട്ട വോട്ട് സംബന്ധിച്ച് രേഖാമൂലം 79 ആം ബൂത്ത് ബി.എല്‍.ഒ ആയ ശശിധരന് പരാതി നല്‍കിയെങ്കിലും അത് പരിശോധിക്കാന്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ തയ്യാറായില്ല എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഫെബ്രുവരി 13ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് 79 ആം ബൂത്ത് കണ്‍വീനര്‍ ധര്‍മ്മര്‍ പറഞ്ഞു. വിയ്യൂരിലെ കോണ്‍ഗ്രസ് നേതാവ് സുനില്‍കുമാറിന്റെ ജേഷ്oന്റെ മകളാണ് ഇരട്ട വോട്ട് ആരോപണം നേരിടുന്നത്.