കൊയിലാണ്ടിയില്‍ ഇന്ന് പതിമൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: പതിമൂന്ന് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരു കൊയിലാണ്ടി സ്വദേശിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 568 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ എട്ടുപേര്‍ക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 546 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 202 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1848 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,906 പേര്‍
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 3,69,524 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

* കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 102
മേപ്പയൂര്‍ – 25
പയ്യോളി – 23
ചോറോട് – 20
ചാത്തമംഗലം – 5
ചെങ്ങോട്ടു കാവ് – 6
എടച്ചേരി – 8
ഏറാമല – 15
കാക്കൂര്‍ – 15
കായക്കൊടി – 5
കീഴയിരൂര്‍ – 8
കോടഞ്ചേരി – 17
കൊയിലാണ്ടി – 12
കുന്ദമംഗലം – 5
കുറുവട്ടൂര്‍ – 18
മണിയൂര്‍ – 15
മൂടാടി – 8
നടുവണ്ണൂര്‍ – 6
നന്‍മണ്ട – 8
ഓമശ്ശേരി – 14
നൊച്ചാട് – 10
പനങ്ങാട് – 8
പെരുമണ്ണ – 7
പെരുവയല്‍ – 5
പുതുപ്പാടി – 16
തലക്കുളത്തൂര്‍ – 7
താമരശ്ശേരി – 7
ഉള്ള്യേരി – 5
ഉണ്ണിക്കുളം – 11
വടകര – 32
വാണിമേല്‍ – 6
വില്ല്യാപള്ളി – 9

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4117
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 120
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -37