കൊയിലാണ്ടിയില്‍ ഇന്ന് നേരിയ ആശ്വാസം; കോവിഡ് കേസുകള്‍ കുറഞ്ഞു, 192 കേസുകള്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 192 കേസുകള്‍. ഇന്നലെ കോവിഡ് കേസുകളുടെ എണ്ണം 364 ആയിരുന്നു. കൊയിലാണ്ടിയില്‍ മാത്രമായി 30 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് കണക്കുകള്‍ എല്ലാം ചേര്‍ത്താണ് 192 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്.

അരിക്കുളം – 40
ചേമഞ്ചേരി- 28
ചെങ്ങോട്ടുകാവ് -33
കീഴരിയൂര്‍- 4
കൊയിലാണ്ടി – 30
മൂടാടി – 16 +1
പയ്യോളി – 24
തിക്കോടി – 16