കൊയിലാണ്ടിയില്‍ ആരും വിശന്നിരിക്കില്ല; കരുതലായി കൂടെയുണ്ട് ഡിവൈഎഫ്‌ഐ
കൊയിലാണ്ടി: കൊവിഡ് കാലത്ത് രാജ്യം ലോക്ഡൗണിലായപ്പോളാണ് ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച പ്രഭാത രാത്രി ഭക്ഷണ വിതരണ പരിപാടിയാണ് ഹൃദയപൂർവ്വം.
ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍, ഓര്‍മ്മ ദിനങ്ങള്‍, മറ്റ് പ്രധാന ദിവസങ്ങള്‍ എന്നീ അവസരങ്ങളില്‍ ആളുകള്‍ നല്‍കുന്ന സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പണം കണ്ടെത്തുന്നത്. ഈ സേവനം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇത് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല. ഓരോ ദിവസവും ഓരോ മേഖലയിലെ പ്രവര്‍ത്തകര്‍ക്കാണ് ഇതിന് ചുമതല നല്‍കിയിട്ടുള്ളത്.
ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ഭക്ഷണ വിതരണത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ.എല്‍.ജി.ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി.പി.ബബീഷ്, പ്രസിഡന്റ് സി.എം.രതീഷ്, ഇ.കെ.ജുബീഷ്, സി.കെ.ഹമീദ്. വി.എം.അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.