കൊയിലാണ്ടിയിലെ വ്യാപാര സംഘടനകള്‍ ലയിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ രണ്ടു വ്യാപാര വ്യവസായി സംഘടനകള്‍ ലയിച്ച് ഒന്നായി മാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹിയായിരുന്ന കെ.പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘടനയും ടി.നസിറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘടനയുമാണ് ലയിച്ച് ഒന്നായി മാറിയത്. പതിനാലു വര്‍ഷമായി വിഘടിച്ചു നിന്നിരുന്ന വ്യാപാരസംഘടനകളാണ്.

കെ.പി ശ്രീധരന്‍ കമ്മറ്റിക്കെതിരെ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ ഇതിന്റെ ഭാഗമായി പിന്‍വലിച്ചു. ലയന യോഗം ജില്ലാ നേതാവ് എമ്മോസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം അരീക്കാട് പി അബ്ദുള്‍ അസീസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ദാസ് സംസാരിച്ചു.

യൂനിറ്റ് ഭാരവാഹികളായി കെ.പി ശ്രീധരന്‍ (പ്രസിഡന്റ്), ടി.പി.ഇസ്മയില്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട്), എം.ശശീന്ദ്രന്‍, കെ.ചന്ദ്രന്‍, അബ്ദുള്ള (വൈസ് പ്രസിഡണ്ട്), കെ.എം.രാജീവന്‍ (ജനറല്‍ സെക്രട്ടറി) ജലീല്‍ മൂസ, സജേഷ്, പി.കെ.റിയാസ്, ഗിരീഷ് (ജോയിൻ സെക്രട്ടറി), ഷറഫുദ്ദീന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് വിംഗ് ഭാരവാഹികളായി ഷൗക്കത്തലി (പ്രസിഡന്റ്), ഷാജി (ജനറല്‍ സെക്രട്ടറി), ശൈലേഷ് (ട്രഷറര്‍) എന്നിവരേയും വനിതാ വിംഗ് ഭാരവാഹികളായി ഷീബ ശിവാനന്ദന്‍ (പ്രസിഡന്റ് ) ജിഷ (ജനറല്‍ സെക്രട്ടറി), ഉഷാ മനോജ് (ട്രഷറര്‍ ) എന്നിവരേയും തെരഞ്ഞെടുത്തു.