കൊയിലാണ്ടിയിലെ ജനങ്ങളുടെ സങ്കടമറിഞ്ഞ് കാനത്തില്‍ ജമീല
കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ മണ്ഡല പര്യടനം രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചു. മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളും വന്‍ പൊതുയോഗങ്ങളായി മാറി.
മണ്ഡലത്തിന്റെ വികസനവും സംസ്ഥാനത്തിന്റെ മുന്നേറ്റവും തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള നൂറുകണക്കിന് കുടുംബയോഗങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ഇന്ന് വൈകീട്ട് ആനക്കുളം ലോക്കലിലെ, പതിനേഴാം മൈലില്‍ കുടുംബയോഗത്തില്‍ പങ്കെടുത്തു. നെല്ലൂളി താഴെ നടന്ന പൊതുയോഗത്തിലും പങ്കെടുത്തു. തിക്കോടി പഞ്ചായത്തിലെ ഉതിരുപറമ്പ് കോളനി, പൂവഞ്ചാലില്‍ കോളനി, തിക്കോടി ടൗണ്‍ എന്നിവിടങ്ങളിലും പ്രചാരണപരിപാടിക്ക് സ്ഥാനാര്‍ത്ഥിയെത്തി.
കെ ദാസന്‍ എംഎല്‍എ, കെ.കെ മുഹമ്മദ്, എം.പി.ഷിബു, കെ.രവീന്ദ്രന്‍ , കളത്തില്‍ ബിജു, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, കെ.ടി സിജേഷ് എന്നിവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.