കൊയിലാണ്ടിക്കാരനായ യു എ ഖാദറിന്റെ ജീവിതം കാണാം – വീഡിയോ ‘ഉറഞ്ഞാടുന്ന ദേശങ്ങള്‍’
ഉറഞ്ഞാടുന്ന ദേശങ്ങള്‍
1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്ത് മൊയ്തീന് കുട്ടി ഹാജി, മാമെദി ദമ്പതികള്‍ക്ക് ബില്ലിന് എന്ന ഗ്രാമത്തിലാണ് യു എ ഖാദര്‍ ജനിച്ചത്. മാതാവ് ബര്‍മ്മക്കാരിയും പിതാവ് കേരളീയനുമാണ്.
രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വേളയില്‍ ഖാദറും കുടുംബവും ബര്‍മയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്ത് തുടങ്ങി. ഏഴാം വയസ്സില്‍ യു എ ഖാദര്‍ അച്ഛനോടൊപ്പം കേരളത്തിലെത്തി. പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ വരുകയും മലയാളിയായി വളരുകയും ചെയ്തു.
കൊയിലാണ്ടിയുടെ സ്വന്തം യു എ ഖാദറിന്റെ ജീവിതം കൊയിലാണ്ടിക്കാരനായ എന്‍. ഇ ഹരികുമാര്‍ ഡോക്യുമെന്റിയാക്കി. കാണാം, പ്രിയ സാഹിത്യകാരന്റെ ജീവിതം.