കൊയിലാണ്ടി വാഹനാപകടം: മുഹമ്മദ് അപകടത്തിൽ പെട്ടത് ഭാര്യാ സഹോദരിയുടെ മകനെ പയ്യോളിയിലെ വീട്ടിലാക്കാൻ പോകുന്നതിനിടെ; തുടർച്ചയായ വാഹനാപകടങ്ങളിൽ നടുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് വൈകുന്നേരം നടന്ന അപകടത്തില്‍ മരിച്ച മുഹമ്മദിന്റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് പൂക്കാട് ചാലാടത്ത് പൊയിലിലുള്ള മുഹമ്മദിന്റെ കുടുംബക്കാരും സുഹൃത്തുക്കളും. ബന്ധുവായ കുട്ടിയെ പയ്യോളിയിലെ സ്വന്തം വീട്ടിലാക്കാനാണ് മുഹമ്മദ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന് മരണം മുഹമ്മദിന്റെ ജീവന്‍ കവര്‍ന്നെടുത്തു.
ഇന്ന് വൈകുന്നേരമാണ് പഴയ ചിത്രാ ടാക്കീസിനു സമീപം വാഹനാപകടം നടന്നത്. അപകടത്തില്‍ പൂക്കാട് ചാലാടത്ത് പൊയില്‍ മുഹമ്മദ് അബ്ദുള്ള മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഭാര്യ ബുഷ്‌റയെയും ഭാര്യാ സഹോദരിയുടെ മകന്‍ നഹീമിനെയും ഗുരുതര പരിക്കുകളോടെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂക്കാട് ചാലാടത്ത് പൊയില്‍ പരേതനായ അബ്ദുള്ളയുടെയും നബീസയുടെയും മകനാണ് മുഹമ്മദ്. ബുഷറയാണ് ഭാര്യ. നിത ഫാത്തിമ, സന ഫാത്തിമയുമാണ് മക്കള്‍. സഹോദരി സൗദ.
ഇന്ന് വൈകീട്ട് 5.30 നാണ് കൊയിലാണ്ടി പഴയ ചിത്ര തിയേറ്ററിനു സമീപം അപകടം. ഉണ്ടായത്. ഇരുചക്രവാഹന യാത്രക്കാരനായ മുഹമ്മദ് ബന്ധുവായ കുട്ടിയെ പയ്യോളിയിലെ സ്വന്തം വീട്ടിലാക്കാനായി പോവുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കാറ് ഇടിച്ചതിനെ തുടര്‍ന്നു ബൈക്ക് യാത്രക്കാരനായ മുഹമ്മദും ഭാര്യും, കൂട്ടിയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് എതിര്‍വശത്തുകൂടെ വന്ന മിനിലോറി മുഹമ്മദിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.