കൊയിലാണ്ടി നടേരിയില്‍ മില്‍മയ്‌ക്കെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ്


നടേരി: കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ക്ഷീര കര്‍ഷകരെ മില്‍മ കൈയ്യൊഴിഞ്ഞെന്ന് മുസ്ലീംലീഗ്. ഈ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടേരി ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പാലളക്കല്‍ നടത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ക്ഷീര കര്‍ഷകരില്‍ നിന്ന് പാല്‍ സ്വീകരിച്ച് ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലാണ് സമരം സംഘടിപ്പിച്ചത്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സമദ് നടേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ടും കൗണ്‍സിലറുമായ ഫാസില്‍ പി പി, ഷാജുദ്ദീന്‍.എം, ഷബീറലി കെ, അര്‍ഷാദ് എം.വി തുടങ്ങിയവര്‍ പങ്കെടുത്തു