കണക്ടഡ് ഇനീഷ്യേറ്റീവ് കൊയിലാണ്ടി ചാപ്റ്റര്‍ ഓക്സീമീറ്റര്‍ സംഭാവന നല്‍കി


കൊയിലാണ്ടി: കണക്ടഡ് ഇനീഷ്യേറ്റീവ് കൊയിലാണ്ടി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പള്‍സ് ഓക്സിമീറ്റര്‍ ചാലഞ്ചിന്റെ ഉദ്ഘാടനം നിയുക്ത എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. ആദ്യ ഘട്ടമായി ലഭിച്ച ഓക്സിമീറ്ററുകള്‍ വയനാട് ജില്ലാ ജഡ്ജി എം.പി ജയരാജില്‍ നിന്നും കൊയിലാണ്ടി താലൂക്കാശുപത്രി സൂപ്രന്റ് ഡോ.വി.പ്രതിഭ ഏറ്റുവാങ്ങി.

കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.സന്ധ്യാ കുറുപ്പ്, കണക്ടറ്റഡ് ഇനീഷ്യേറ്റീവ് കൊയിലാണ്ടി ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ എം.ജി.ബല്‍രാജ്, കെ.കെ.മുഹമ്മദ്, അഡ്വ.എസ്. സുനില്‍ മോഹന്‍, ശ്രീജിത്ത് വിയ്യൂര്‍, എ.കെ.ബാബു എന്നിവര്‍ പങ്കെടുത്തു.